Wednesday, October 1, 2008

പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ പുതിയ വില്ലത്തരം


പ്ലാസ്റ്റിക്കിന്റെ വില്ലത്തരം നാം പണ്ടേ കണ്ടു കഴിഞ്ഞിട്ടുള്ളതാണ്. ദാ ഇപ്പോള്‍ വലിയൊരു പ്രശ്നവുമായി വീണ്ടും നമ്മുടെ മുന്നില്‍. ഈ പ്രാവശ്യം വില്ലന്‍ പ്ലാസ്റ്റിക്ക് കുപ്പികളിലും കണ്ടേയ്നറുകളിലും അടങ്ങിയിരിക്കുന്ന ബിസ്ഫിനോള്‍ എ (ബി.പി.എ.) എന്ന രാസ വസ്തുവാണ്. അന്തരീക്ഷ ഊഷ്മാവില്‍ തന്നെ ബി.പി.എ. ദ്രാവകങ്ങളിലേയ്ക്കും, ഭക്ഷണങ്ങളിലേയ്ക്കും അലിഞ്ഞ് ചേരുമെന്ന് കണ്ടെത്തിയിരിക്കുന്നു. ചൂടുള്ള വസ്തുവാണ് കുപ്പികളിലും മറ്റും നിറയ്ക്കുവാനും, കഴുകുവാനും ഉപയോഗിക്കുന്നതെങ്കില്‍ ബി.പി.എ.യുടെ അലിഞ്ഞ് ചേരല്‍ വളരെ വേഗത്തിലത്രേ. ഉപയോഗിച്ചതും, പുതിയവയുമായ കുപ്പികളിലും, കണ്ടേയ്നറുകളിലും ഈ പ്രവണത ഒരേ പോലെയാണത്രേ. ഈ സംഭവം പ്രധാനപ്പെട്ടതാകാന്‍ കാരണം കുട്ടികള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാല്‍ കുപ്പികളിലും ഇത് സംഭവിക്കും എന്നുള്ളതാണ്.

ഇനി ബി.പി.എ. കൊണ്ടുള്ള ഉപദ്രവമെന്താണ്. പുതിയതായി ഉണ്ടാകുന്ന മസ്തിഷ്ക കലകളെ (സെറിബല്ലാര്‍ ന്യൂറോണുകളെ) ഈ രാസ വസ്തു ബാധിക്കുമത്രേ. ഇതുമാത്രമല്ല ഹൃദ്രോഗങ്ങള്‍ക്കും, പ്രമേഹത്തിനും എന്തിനേറേ പ്രത്യുല്‍പ്പാദനത്തിനെ വരെ ബാധിക്കുമെന്ന സംശയത്തിന്റെ നിഴലിലാണ് ബി.പി.എ. എന്ന രാസ വസ്തു.

4 comments:

  1. പഴയ ഭരണികളിലേയ്ക്കും, കുപ്പി ഗ്ലാസ്സുകളിലേയ്ക്കും തിരിച്ച് പോകുവാന്‍ സമയമായിരിക്കുന്നുവോ?

    ReplyDelete
  2. എവിടെയൊക്കെയോ,ഇതിനെപ്പറ്റി വായിച്ചിരുന്നു..
    പക്ഷെ,ഇപ്പോഴാണ് ഇത്രയും വിശദമായി അറിയുന്നത്..നന്ദി.

    ReplyDelete
  3. This means there is no such thing as 'food-grade' plastic. Sigh!

    ReplyDelete
  4. പുതിയ അറിവിനു നന്ദി

    ReplyDelete