ജലത്തില്‍ നിന്നും കരയിലേയ്ക്കുള്ള പരിണാമത്തിന് കൂടുതല്‍ തെളിവുമായി ശാസ്ത്ര ലോകം രംഗത്തെത്തിയിരിക്കുന്നു. നാല്‍ക്കാലികളായ മത്സ്യങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തിയെങ്കിലും മത്സ്യത്തിനും ഇവയ്ക്കും ഇടയിലുള്ള കണ്ണി ഇതുവരെ ശാസ്ത്രലോകത്തിന് അന്യമായിരുന്നു. ഇതിലേയ്ക്ക് വെളിച്ചം വീശുന്ന രണ്ട് ലേഖനങ്ങള്‍ നേച്ചര്‍ മാസികയില്‍ വന്നിരിക്കുന്നു (http://www.nature.com/nature/journal/v455/n7215/abs/nature07189.html , http://www.nature.com/nature/journal/v453/n7199/abs/nature06991.html) .
ടിക്ടാലിക് റോസിയ എന്ന ഈ “മത്സ്യം” 375 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നു. നാല് കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഇവയുടെ ഫോസിലുകള്‍ കാനഡയിലെ ആര്‍ട്ടിക്ക് പ്രദേശത്ത് നിന്നും കിട്ടിയത്. മത്സ്യമാണെങ്കിലും തല ചലിപ്പിക്കുവാന്‍ കഴിയുമെന്നാണ് ഇവയുടെ പ്രത്യേകത. ഇവയ്ക്ക് ചെകിളകള്‍ കൂടാതെ ശ്വാസകോശവും ഉണ്ടത്രേ. ഹോമാന്‍ഡിബുല എന്ന എല്ല ചുരുങ്ങി ചെവിയായി രൂപാന്തരം പ്രാപിച്ചു വരുന്നു. വെള്ളത്തിലും കരയിലും ജീവിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ട് എന്നതിനാല്‍ മത്സ്യങ്ങള്‍ക്കും, “നാല്‍ക്കാലി മത്സ്യങ്ങള്‍ക്കും” ഇടയിലായിരിക്കും ഇവയ്ക്കുള്ള സ്ഥാനം.
(കടപ്പാട്: http://www.ansp.org/press/index.php)



ഡാര്‍വിനാണോ, മതമാണോ ശരിയെന്ന തര്‍ക്കത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഡാര്‍വിനനുകൂലമാകുന്നു.
ReplyDeleteകൂടുതല്‍ തെളിവുകളുമായി ശാസ്ത്രം മുന്നേറട്ടെ. അതാണ് സത്യത്തിന്റെ വഴി. തെളിവുകളോടെ തെറ്റാണെന്ന് സ്ഥിരീകരിച്ചാല്‍ തിരുത്തി മുന്നോട്ടു പോവുകയുമാകാം. അല്ലാതെ മതങ്ങള്‍ പറയും പോലെ കടും പിടുത്തം ശരിയായ മാര്‍ഗ്ഗമല്ല. കൂടുതല്‍ പേര്‍ വിശ്വസിക്കുന്നുവെന്നതു കൊണ്ട് ഒരു കാര്യം സത്യമാവണമെന്നില്ല.
ReplyDelete“YOUR INNER FISH” by Neil Shubin
ReplyDelete“A journey into the 3,5-billion-year history of the human body”
ഇതിനെ സംബന്ധിച്ച പുതിയ പുസ്തകം. വേദഗ്രന്ഥമേ വായിക്കൂ എന്നു് ന്നിര്‍ബന്ധമില്ലാത്തവര്‍ക്കായി.
ഇതൊക്കെ സാത്താന്‍ മനുഷ്യന്റെ വിശ്വാസത്തെ പരീക്ഷിക്കുവാന്‍ കൊണ്ടിടുന്ന കാര്യങ്ങളല്ലേ... ;)
ReplyDelete