ബൈബിളില്‍ യേശു ശ്രൂഷിച്ച് സുഖപ്പെടുത്തിയ ഒരു സ്ത്രീയെ കുറിച്ച് വിവരിക്കുന്നുണ്ട്. യേശു അവരെ കയ്യില്‍ എടുക്കുന്നതോടെ അവരുടെ രോഗം ഭേദമാകുന്നു. ആ സ്ത്രീക്ക് യഥാര്‍ത്ഥത്തില്‍ എന്ത് അസുഖം ആയിരുന്നു?
ഹോങ്ങോങ് ചൈനീസ് യൂണിവേഴ്സിറ്റിയിലെ പിഡിയാട്രിക്ക് വിഭാഗത്തിലെ ഹോനിനും കൂട്ടരും അതിന്റെ പുറകേ പോയി. വൈറോളജി ജേര്‍ണലില്‍ “കേസ് റിപ്പോര്‍ട്ട്” വിഭാഗത്തില്‍ അവരുടെ “കണ്ട്പിടുത്തം” പ്രസിദ്ധീകരിച്ചു.
ഇന്‍ഫ്ലുവന്‍സയാണത്രേ! 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യര്‍ക്ക് ഇന്‍ഫ്ലുവെന്‍സ പിടിപ്പെട്ടിരിന്നുവെന്നതിന്റെ തെളിവാണ് ബൈബളിലെ ഈ “സംഭവം” എന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്! അതിന് തെളിവ്? അതും ബൈബിളിലെ വരികള്‍ തന്നെ!
പഴയ നിയമത്തില്‍ എലിശ, മരിച്ച ഒരു കുട്ടിക്ക് വായിലൂടെ ശ്വസനം നല്‍കി ജീവിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ മൌത്ത്-ടു-മൌത്ത് കാര്‍ഡിയോ തെറാപ്പിയാണെന്നും ഇവര്‍ ചൂണ്ടി കാട്ടുന്നു. ഇങ്ങനെ ഒരുപാട് മെഡിക്കല്‍ റെഫറന്‍സുകള്‍ ബൈബിള്‍ നല്‍കുന്നുണ്ട് പോലും!
2.44 ഇമ്പാക്ട് ഫാക്ടര്‍ ഉള്ള ഒരു ജേര്‍ണലില്‍ വന്നതാണിത് എന്നത് അത്ഭുതപ്പെടുത്തുന്നു. ബൈബിള്‍ മാത്രം ആസ്പദമാക്കി അതില്‍ വിവരിച്ച ഒരു “സംഭവം” എന്താണെന്ന് “തെളിയിച്ച” ലേഖകര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.
എന്തായാലും സംഭവം പ്രശ്നമായതോടെ ജെര്‍ണലിന്റെ എഡീറ്റര്‍-ഇന്‍-ചീഫ് മാപ്പ് പറഞ്ഞ് ഈ ലേഖനം പിന്വലിക്കുന്നതായി പ്രഖ്യാപിച്ചു.
എഴുത്തുകാര്‍ അവകാശപ്പെടുന്ന പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരുന്ന് ലേഖനങ്ങള്‍ പിന്വലിക്കുന്നത് ഇന്ന് സാധാരണ സംഭവമാണ്. എന്നാല്‍ ഒരു “കഥയെ” മാത്രം ആസ്പദമാക്കി ഒരു മെഡിക്കല്‍ കേസ് സ്റ്റഡി പ്രസിദ്ധീകരിക്കുക എന്ന് പറഞ്ഞാല്‍!!!!
കൌരവരുടെ ജനന കഥ ഇനി ഏത് ജേര്‍ണലില്‍ വരുമോ ആവോ?
Thursday, August 19, 2010
Subscribe to:
Post Comments (Atom)


മതഗ്രന്ഥങ്ങള്‍ക്കും ശാസ്ത്രീയ പിന്തുണയേറുന്നു...... :)
ReplyDeleteകാലത്തിന്റെ ഒരു പോക്ക്!
ഇമ്മാതിരി ഉടായിപ്പുകള്‍ നമ്മളെത്ര കണ്ടിരിക്കുന്നു.
ReplyDeleteസ്വന്തം 'ഗ്രന്ഥങ്ങളുടെ' നിലവാരത്തെക്കുറിച്ച് ഏകദേശ ധാരണ വരുമ്പോള്‍ ഇതു ചാവേര്‍ വിശ്വാസിയും ചെയ്യുന്ന ഒരു അഭ്യാസമായി കണ്ടാല്‍ മതി.
പഠനത്തിന്റെ abstract വായിച്ചിരുന്നു.അര്‍ഹിക്കുന്ന ഗൌരവം മാത്രം കൊടുത്താല്‍ രസകരമായ ഒരു ട്രിവിയ.വല്ല പാര്‍ട്ടികളിലും നേരമ്പോക്കിനു പറയാന്‍ പറ്റും.അതില്‍ പിന്‍വലിക്കാന്‍ മാത്രം എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല.ലേഖനം പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തില്‍ പറയുന്നപോലെ ...intended as an opinion piece and also a bit of relief from the ‘normal’ business of the journal...എന്നത് ശരിയായിരിക്കും.ഒരു പക്ഷേ ഒരു Ig Nobel കിട്ടാന്‍ സാധ്യതയുള്ള പഠനം:-)
ReplyDeleteനാസ്തിക, ഭൌതിക, യുക്തിവാദികളും സാമുഹ്യ ജീവിതവും
ReplyDeleteകുറച്ചു മുമ്പ് ഈ വിഷയത്തില്‍ രണ്ടു പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
“ശാസ്ത്ര സത്യങ്ങള്‍” ഉണ്ടാകുന്ന വഴി............
ReplyDelete